കല്ലമ്പലത്തെ ആക്രമണം; കുപ്രസിദ്ധ ഗുണ്ടകള്‍ പിടിയില്‍ 

കല്ലമ്പലം, മുത്താന ആർ. കെ. എം. യു. പി. എസ് എന്നീ സ്ഥലങ്ങളിൽ ഗുണ്ടാആക്രമണം നടത്തിയ കുപ്രസിദ്ധ ഗുണ്ടകളെ പോലീസ് പിടികൂടി. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി ബിജു, വർക്കല ചെമ്മരുതി സ്വദേശി സതീശൻ, ആഷിക്, മുഹമ്മദ് ഷാ ഹിം . വിജയകൃഷ്ണൻ ജോഷി എന്നിവരാണ് പോലീസ് പിടിയിലായത്.

കൊലപാതകം മോഷണം പിടിച്ചുപറി അടക്കമുള്ള നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ.

മോട്ടോർ സൈക്കിളിൽ മാരകായുധങ്ങളുമായി എത്തിയ ഗുണ്ടാസംഘം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ചെമ്മരുതി മുത്താന പുത്തൻവീട്ടിൽ അൻസാരിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും വീട്ടിനു മുന്നിൽ നിർത്തി ഇട്ടിരുന്ന വാഹനം അടിച്ചു തകർക്കുകയും ചെയ്തു.

വർക്കല ഡിവൈഎസ്പി ബാബു കുട്ടൻറെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News