സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രത്യേക കോടതി: മുഖ്യമന്ത്രി

സ്ത്രീധന പീഡന കേസുകളോ ആത്മഹത്യകളോ ഇല്ലാത്ത സംസ്ഥാനമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധന മരണങ്ങള്‍ നാടിന് അപമാനമാണെന്നും സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതില്‍ പ്രത്യേക കോടതി തുടങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിനായി കേരള പൊലീസ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രോജക്റ്റ് രൂപീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. വിസ്മയ കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്വേഷണം അന്തിമഘട്ടത്തിലാണ്. ശാസ്ത്രീയ പരിശോധന ഫലം ലഭ്യമാകാനുണ്ട്. വിസ്മയയുടെ കുടുംബത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ച് പ്രത്യേക പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിസഭയില്‍ വ്യക്തമാക്കി.

ഗവര്‍ണ്ണറുടെ ഇടപെടലല്‍ ഗാന്ധിയന്‍ ശൈലിയിലായിരുന്നു. സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. സ്ത്രീധന കേസുകള്‍ പരിഗണിക്കുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക കോടതി തുടങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.

അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും ചീഫ് ജസ്റ്റിസിനും അനുകൂല നിലപാടാണ് വിഷയത്തെക്കുറിച്ചുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മദ്രസയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചില വര്‍ഗ്ഗീയ ശക്തികള്‍ ശ്രമം നടത്തുന്നതായും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. അനര്‍ഹമായത് എന്തോ മദ്രസാ അധ്യാപകര്‍ വാങ്ങുന്നു എന്ന രീതിയിലാണ് പ്രചരണം. അത് അടിസ്ഥാനരഹിതമാണ്. മദ്രസ അധ്യാപകര്‍ക്കായി സര്‍ക്കാര്‍ ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ അംഗവും അംശദായം നടക്കുന്നു. ക്ഷേമനിധിയിലേക്ക് സര്‍ക്കാര്‍ തുക നല്‍കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രൈസ്തവര്‍ വര്‍ഗീയമായ കാര്യങ്ങളെ അത്രയധികം ഉയര്‍ത്തിക്കൊണ്ടുവരുന്ന സമൂഹമല്ലെന്നും പല രൂപത്തിലും പല വേഷത്തിലും വര്‍ഗീയശക്തികള്‍ അതിന് ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി. ക്രിസ്ത്യാനികളുടെ പേരിലും മറ്റ് ചിലര്‍ അതിനു ശ്രമം നടത്തുന്നുണ്ട് നാം അതില്‍ വീഴരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News