രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ; 640 മരണം

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ .കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 43,654 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 640 പേർ  കൊവിഡ് ബാധിച്ച് മരിച്ചു.

41,678 പേർക്ക് അസുഖം ഭേദമായി. 3,99,436 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.39 ശതമാനമാണ്‌. നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇത് വരെ 44.61 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഷിൽഡ് കൊറോണക്കതിരെ 93 ശതമാനം ഫലപ്രദമാണെന്ന് എഎഫ്എംസി പഠനം. കോവിഷിൽഡ് വാക്‌സിൻ കുത്തിവെപ്പ് നടത്തിയ ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥരിൽ നടത്തിയ പഠനത്തിലാണ് വാക്‌സിൻ കോവിഡിനെതിരെ  93% ഫലപ്രദമാണെന്ന് വ്യക്തമായത്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News