ബസവരാജ് ബൊമ്മെ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു

കർണാടകയിലെ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. ജനങ്ങളുടെ സർക്കാരായി പ്രവർത്തിക്കുമെന്നും ജനക്ഷേമമാണ് ലക്ഷ്യമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ രാജിയ്ക്ക് പിന്നാലെയാണ് ബസവരാജ് ബൊമ്മെയെ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് .

കഴിഞ്ഞ ദിവസം ചേർന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിലാണ് ബൊമ്മെയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. നിലവിൽ സംസ്ഥാന ആഭ്യന്തരമന്ത്രിയും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാവുമാണു ബൊമ്മെ. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി.എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു,

സംസ്ഥാന ബിജെപിയിൽ അഭിപ്രായരൂപീകരണമുണ്ടാക്കി സാമുദായിക സമവാക്യങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് അന്തിമ തീരുമാനം ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News