ADVERTISEMENT
വാളയാറിൽ വിജിലൻസ് പരിശോധയുടെ തുടര്‍ച്ചയായി ആര്‍ടിഒ ഏജന്‍റിന്‍റെ വീട്ടില്‍ റെയ്ഡ്. യാക്കര സ്വദേശി ജയപ്രകാശിന്‍റെ വീട്ടിലാണ് പോലീസ് പരിശോധന നടത്തിയത്. 95270 രൂപയും നാലര ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. ജയപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.
വാളയാര്‍ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം രാവിലെ വിജിലന്‍സ് നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായാണ് യാക്കര സ്വദേശി ജയപ്രകാശിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
ടൗണ്‍ സൗത്ത് പോലീസ് നടത്തിയ പരിശോധനയില്‍ 95270 രൂപയും അഞ്ചു മൊബൈല്‍ ഫോണുകളും ഏഴു സിം കാര്‍ഡുകളും നിരവധി ആര്‍സി ബുക്കുകളും രേഖകളും പിടിച്ചെടുത്തു. ആര്‍ടിഒ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണ് ജയപ്രകാശ്.
കഴിഞ്ഞ ആഴ്ച ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ നിന്ന് കൈമാറിയ കൈക്കൂലിയെന്ന് സംശയിക്കുന്ന 50, 000 രൂപ ട്രക്ക് ഡ്രൈവറില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ലോറി ഡ്രൈവറുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ജയപ്രകാശിന്‍റെ ബന്ധം വ്യക്തമായത്.
വാളയാറില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 1.72 ലക്ഷം രൂപ പിടികൂടുകയും ചരക്കു ലോറി ഡ്രൈവറും ഏജന്‍റുമായ മോഹന സുന്ദരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.