ആറുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം

കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് പിതാവിൻറെ ക്രൂരമർദ്ദനം. തോപ്പുംപടി ബീച്ച് റോഡിന് സമീപമാണ് സംഭവം. പിതാവിനെ തോപ്പുംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. സേവ്യര്‍ റോജന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കുട്ടി പഠിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരാണ് കുട്ടിയെ സ്ഥിരമായി പിതാവ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സംഭവം പൊലീസില്‍ അറിയിച്ചത്.

ചൂരല്‍‌ വടി കൊണ്ടാണ് ഇയാള്‍ കുട്ടിയെ മര്‍ദിച്ചിരുന്നത്. കുട്ടിയുടെ ദേഹാസകലം ചൂരല്‍ കൊണ്ട് തല്ലിയതിന്‍റെ പാടുകളാണ്. പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയെ കെയര്‍ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിയും പിതാവും അമ്മയുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News