മഹാരാഷ്ട്ര മഴക്കെടുതി; മരണം 251 ആയി ഉയർന്നു

മഹാരാഷ്ട്രയിലെ പ്രളയക്കെടുതിയിൽ  251 പേർക്ക് ജീവൻ നഷ്ടമായി. തുടർച്ചയായി പെയ്ത മഴ സംസ്ഥാനത്തെ  13 ജില്ലകളെയാണ് ദുരിതക്കയത്തിലേക്ക് തള്ളിയിട്ടത്. ദുരിതബാധിത പ്രദേശങ്ങളിൽ  രക്ഷാപ്രവർത്തനങ്ങൾക്കായി 34 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ  വിന്യസിച്ചിട്ടുണ്ട്.

നൂറോളം പേരെ ഇനിയും കാണാനില്ലെന്നാണ്   എൻസിപി  നേതാവ് നവാബ് മാലിക് അറിയിച്ചത്. ഉപമുഖ്യമന്ത്രി അജിത് പവാറും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നുണ്ടെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) മാനദണ്ഡപ്രകാരം സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എൻ‌സി‌പി നേതാവ് പറഞ്ഞു.

വെള്ളപ്പൊക്കം വീടുകളും വിളകളും നശിപ്പിച്ചതോടെ  മലയാളികൾ അടക്കം നിരവധി പേരുടെ ജീവിതമാണ് വഴിമുട്ടിയത്. രണ്ടു മൂന്ന് ദിവസമായി തുടർന്ന വെള്ളപ്പൊക്കത്തിൽ  വീട്ടുസാധനങ്ങളടക്കം വിലപിടിച്ച രേഖകളെല്ലാം  നശിച്ചു.  ഇന്നത്തെ സാഹചര്യത്തിൽ  വീണ്ടും ജീവിതം എങ്ങിനെ കരുപ്പിടിപ്പിക്കുമെന്ന ആശങ്കയിലാണ് വലിയൊരു വിഭാഗം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News