മദ്രസാ അധ്യാപകര്‍ക്കായി ഒരു ആനുകൂല്യവും നല്‍കുന്നില്ല; അനര്‍ഹമായത് എന്തോ വാങ്ങുന്നു എന്ന പ്രചരണം വര്‍ഗീയശക്തികളുടേത്: മുഖ്യമന്ത്രി

മദ്രസാ അധ്യാപകർ അനർഹമായത് എന്തോ വാങ്ങുന്നു എന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്രസയുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണയുണ്ടാക്കാൻ വർഗീയശക്തികൾ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ ടി.വി. ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.

‘അനർഹമായതെന്തോ മദ്രസാ അധ്യാപകർ വാങ്ങുന്നുവെന്ന രീതിയിലാണ് പ്രചരണം. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. മദ്രസാ അധ്യാപകർക്കായി സംസ്ഥാന സർക്കാർ ഒരു ആനുകൂല്യവും നൽകുന്നില്ല. അവർക്കായി ഏർപ്പെടുത്തിയത് ക്ഷേമനിധിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമമനിധിയുടെ സുഗമമായ പ്രവർത്തനത്തിനും ക്ഷേമ പ്രവർത്തനം നടപ്പാക്കാനും സംസ്ഥാന ബജറ്റിൽ വകയിരുത്തിയിട്ടുള്ള ഗ്രാന്റിൽ നിന്നും കോർപസ് ഫണ്ടായി സർക്കാർ തുക അനുവദിക്കുന്നുണ്ട്.പലിശരഹിത നിക്ഷേപമായ ഈ ഫണ്ട് ഇൻഷുറൻസ് പ്രീമിയം, സേവന ചാർജ്, വിരമിക്കുന്ന അംഗങ്ങൾക്കുള്ള തുക, സർക്കാർ അംഗീകരിക്കുന്ന മറ്റ് ചെലവുകൾ എന്നിവ നിറവേറ്റാൻ ഉപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News