ഒളിംപിക്സ്: മീരാബായ് ചാനുവിന് വെള്ളി മെഡല്‍ തന്നെ

ഒളിംപിക്സ് ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ തന്നെ. ചൈനീസ് താരത്തിന്റെ ഉത്തേജന പരിശോധന കഴിഞ്ഞു. സ്വർണം നേടിയ ചൈനീസ് താരം ഉത്തേജകം ഉപയോഗിച്ചതായി സംശയമുയർന്നതിനാൽ ചാനുവിന്റെ വെള്ളി നേട്ടം സ്വർണമായേക്കുമെന്നു സൂചനകളുണ്ടായിരുന്നു.

വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ 202 കിലോഗ്രാം ഉയർത്തിയാണ് ഇരുപത്തിയാറുകാരിയായ ചാനു ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയത്. 2000ൽ സിഡ്നി ഒളിംപിക്സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ഒളിംപിക്സിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ചാനു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News