കോടതി അഭിനന്ദിച്ച പൊലീസ്​ നായ​ ജെറിക്ക് സ്​നേഹാദരം

കൊലപാതകക്കേസ്​ തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച നായ​ ജെറിക്ക് സേനയുടെ സ്​നേഹാദരം.ട്രാക്കർ ഡോഗ് ജെറിയെ സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്ത് പൊലീസ്​ ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്.

ഡി.ജി.പിയുടെ കമന്‍റേഷൻ മെഡൽ ജെറിയെ അദ്ദേഹം അണിയിച്ചു.പൊലീസ്​ നായുടെ ഹാൻഡ്​​​ലർമാരായ വിഷ്ണു ശങ്കർ.വി.എസ്​, അനൂപ്.എം.വി എന്നിവർക്ക് എ.ഡി.ജി.പി മനോജ് എബ്രഹാം ക്യാഷ് അവാർഡ് സമ്മാനിച്ചു.

ബറ്റാലിയൻ ഡി.ഐ.ജി പി. പ്രകാശും ചടങ്ങിൽ സംബന്ധിച്ചു.കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ്​ അന്വേഷിക്കുന്നതിന് പൊലീസിനെ സഹായിച്ച ജെറിയെ തിരുവനന്തപുരം അഡീഷണൽ സെഷൻസ്​ കോടതി അഭിനന്ദിച്ചിരുന്നു.

ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറൽ പൊലീസിൻെറ ഭാഗമായത്. അഞ്ചുവർഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ മൂന്ന് കൊലപാതകക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കാൻ ജെറി സഹായിച്ചു. മികച്ച ട്രാക്കർ ഡോഗിനുള്ള മെഡലും ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News