മുട്ടില്‍ മരംമുറി: പ്രതികള്‍ അറസ്റ്റില്‍

മുട്ടില്‍ മരംമുറി കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. അമ്മയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അവസരം നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

മുട്ടില്‍ മരംമുറി കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതികളായ മൂന്ന് പേര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ കഴിയുന്നത് വരെ അറസ്റ്റ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്.

പ്രതികളുടെ അമ്മ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടിലായിരുന്നു മരണം. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. കോടികളുടെ മരം കൊള്ളയില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്തായിരുന്നു നടപടി. തിരൂരില്‍ നിന്നാണ് മൂന്നുപേരും അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News