
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്ത്യയിലെത്തി.പ്രമുഖ ആഗോള ശക്തിയായി വളരാനുള്ള ഇന്ത്യയുടെ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുമെന്ന് യുഎസ്, ബ്ലിങ്കൻറെ സന്ദർശനത്തിന് മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.
അഫ്‌ഗാനിസ്ഥാന്‍ സാഹചര്യങ്ങൾ, കൊവിഡ്, സാന്പത്തിക വളർച്ച തിരിച്ചു പിടിക്കൽ തുടങ്ങി നിരവധി വിഷയങ്ങൾ ബ്ലിങ്കൻ ഇന്ത്യൻ നേതാക്കളുമായി ചർച്ച ചെയ്യും. ഈ വർഷം ഇന്ത്യ സന്ദർശിച്ച ബൈഡൻ ഭരണകൂടത്തിലെ മൂന്നാമത്തെ മുതിർന്ന അംഗമാണ് ബ്ലിങ്കൻ .
ചൊവ്വാഴ്ച രാത്രിയാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബ്ലിങ്കൻ ചർച്ച നടത്തും.ബ്ലിങ്കനും എസ് ജയ് ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ പ്രധാന പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിന് മുന്നോടിയായി ഇരുവരും സംയുക്ത വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here