ബിടെക് പരീക്ഷ നടത്താം: സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ റദ്ദാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

സാങ്കേതിക സര്‍വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഹൈക്കോടതി റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. നാളെ മുതലുള്ള പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്താം. നാളെ മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന് സര്‍വകലാശാല അറിയിച്ചു.

കെ ടി യു പരീക്ഷ അടുത്ത മാസം 2,3 തിയതികളില്‍ നടത്താമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ഇന്ന് മാറ്റിവച്ച പരീക്ഷ മറ്റൊരു ദിവസം നടത്തും. ബിടെക് പരീക്ഷകള്‍ റദ്ദാക്കിയ സിംഗിള്‍ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ഒന്നാം സെമസ്റ്ററിലെയും മൂന്നാം സെമസ്റ്ററിലെയും പരീക്ഷകള്‍ റദ്ദാക്കിയ സിം?ഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരള സാങ്കേതിക സര്‍വകലാശാലയാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News