രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ല

രാജ്യത്ത് ഫൈസർ വാക്സിൻ ഉടൻ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി.ഇന്ത്യയിൽ നിലവിൽ വാക്സിനേഷന് വേണ്ടി ഏതെല്ലാം കമ്പനികൾക്കാണ് പെർമിഷൻ കൊടുത്തിട്ടുള്ളത് എന്ന പി വി അബ്ദുൽ വഹാബ് എംപി യുടെ ചോദ്യത്തിനാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ മറുപടി കൊടുത്തത്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഫൈസർ വാക്‌സിൻ ഇറക്കുമതിയുടെ അനുമതിക്കായി ഫൈസർ കമ്പനിയിൽ നിന്ന് സിഡിഎസ്ഓ ക്ക് അപേക്ഷ ലഭിച്ചിരുന്നെന്നും, എന്നാൽ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി ചില കാരണങ്ങളാൽ അപേക്ഷ തള്ളുക ആയിരുന്നെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

അതിനു ശേഷം ഫെബ്രുവരി മാസത്തിൽ ഫൈസർ സമർപ്പിച്ച അപേക്ഷ കമ്പനി പിൻവലിച്ചു. പിന്നീട് ഫൈസർ അനുമതി തേടി അപേക്ഷ തന്നിട്ടില്ലന്നും കേന്ദ്ര മന്ത്രി അറിയിച്ചു.അതിനിടെ ലോക ആരോഗ്യ സംഘടനയുടെ അനുമതി കോവാക്സിനു കിട്ടാത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ ഉണ്ടെന്നും അനുമതിക്കുള്ള അപേക്ഷ ആറാഴ്ചക്കുള്ളിൽ ലോകാരോഗ്യ സംഘടന പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേന്ദ്രമന്ത്രി രാജ്യ സഭയെ രേഖാമൂലം അറിയിച്ചു .

നിലവിൽ, സെറം ഇൻസ്റ്റിട്യൂട്ട് ന്റെ കോവിഷീൽഡ്, ഭാരത് ബയോടെക് ന്റെ കോവാക്സിൻ, റഷ്യയിൽ നിന്നുള്ള സ്പുട്നിക് അമേരിക്കൻ വികസിത വാക്സിൻ മോഡേണ എന്നിവയാണ് ഇന്ത്യയിൽ അനുമതി കിട്ടിയ വാക്‌സിനുകൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News