ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? ഉടന്‍ ഈ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഓഹരി വ്യാപാരം മുടങ്ങും

ഓഹരി വ്യാപാരത്തിനുള്ള ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ടുകള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ വിവരങ്ങള്‍ ഉടനെ പുതുക്കിനല്‍കണം. അല്ലെങ്കില്‍ ജൂലായ് 31 ന് ശേഷം ഓഹരി വ്യാപാരം നടത്താനാവില്ല.

മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ ഡി, വിലാസം, പാന്‍, വരുമാനം എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങള്‍ പുതുക്കാന്‍ ഓണ്‍ലൈനില്‍ സംവിധാനമുണ്ട്. ഇതുസംബന്ധിച്ച് ഓഹരി ബ്രോക്കിങ് ഹൗസുകളും ഡെപ്പോസിറ്ററികളും അക്കൗണ്ട് ഉടമകള്‍ക്ക് ഇ-മെയില്‍ അയച്ചിട്ടുണ്ട്.

വരുമാനവും പ്രത്യേകം അപ്ഡേറ്റ് ചെയ്യണം. ഇതിനായി അഞ്ച് സ്ലാബുകളാണ് നല്‍കിയിട്ടുള്ളത്.

ഒരു ലക്ഷത്തിന് താഴെ
ഒരു ലക്ഷംമുതല്‍ അഞ്ചുലക്ഷംവരെ
അഞ്ചുലക്ഷം മുതല്‍ 10ലക്ഷംവരെ
10 ലക്ഷം മുതല്‍ 25 ലക്ഷംവരെ
25 ലക്ഷത്തിന് മുകളില്‍.

ഇവയിലേതെങ്കിലുമൊന്നാണ് തെരഞ്ഞെടുക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News