
പാലക്കാട് ആലത്തൂരില്‍ വന്‍ കഞ്ചാവ് വേട്ട. 141 കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം ആലത്തൂരില്‍ വെച്ച് പൊലീസ് പിടികൂടുകയായിരുന്നു.
പാലക്കാട്- തൃശൂര്‍ ദേശീയ പാതയില്‍ പോലീസിന്‍റെ വാഹന പരിശോധനക്കിടെ നിര്‍ത്താതെ പോയ വാഹനം ആലത്തൂരില്‍ വെച്ചാണ് പിടികൂടിയത്. പാലക്കാട് നിന്നും വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലത്തൂരില്‍ വെച്ച് ഡിവൈഎസ്പി ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് കടത്തുന്ന വാഹനം പിടികൂടിയത്. റോഡിന് കുറുകെ വാഹനമിട്ടാണ് പ്രതികളെ പിടികൂടിയത്.
വയനാട് കല്‍പറ്റ സ്വദേശി മുഹമ്മദ് സിനാസ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി അബ്ദുള്‍ ഖയ്യും എന്നിവരെ അറസ്റ്റ് ചെയ്തു.കാറിന്‍റെ ഡിക്കിയില്‍ 65 പാക്കറ്റുകളിലായാണ് 141 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സിനാനെതിരെ കഞ്ചാവ് കടത്തിയതിനും മോഷണത്തിനും കേസ് നിലവിലുണ്ട്.
പിടികൂടിയ കഞ്ചാവിന് കേരള വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരും. ആന്ധ്രാപ്രദേശില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലേക്കെത്തിച്ചത്. കഞ്ചാവ് കടത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here