അശ്ലീലചിത്ര നിര്‍മ്മാണം: രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി തള്ളി

അശ്ലീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ജാമ്യാപേക്ഷ മുംബൈയിലെ എസ്പ്ലാനേഡ് കോടതി തള്ളി. പോണ്‍ കണ്ടന്റ് നിര്‍മ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത കേസില്‍ ജൂലൈ 19 നാണ് കുന്ദ്ര അറസ്റ്റിലായത്.

അതേസമയം, രാജ് കുന്ദ്രയുടെ ഭാര്യ നടി ശില്‍പ ഷെട്ടിക്ക് കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. രാജ് കുന്ദ്രയുടെയും റയാന്‍ തോര്‍പ്പിന്റെയും ജുഡീഷ്യല്‍ കസ്റ്റഡി മുംബൈ കോടതി 14 ദിവസത്തേക്ക് നീട്ടിയിരുന്നു. രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്. കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ജെ എല്‍ സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News