സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

ഇതിനിടെ സംസ്ഥാനത്തെ പ്ലസ്ടു വി എച്ച് എസ് ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. സയന്‍സ് വിഭാഗത്തില്‍ 90.52 ശതമാനം പേരും കൊമേഴ്സ് വിഭാഗത്തില്‍ 89.13 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 80.4 ഉം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 3,23,802 പേര്‍ വിജയിച്ചു.

48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വി എച്ച് എസ് ഇ വിജയശതമാനം 80.36 ആണ്. 85.13 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 2.81 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയശതമാനം. 2035 സ്‌കൂളുകളിലായി 3,73788 പേര്‍ പരീക്ഷ എഴുതി. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

47721 പേര്‍ ഓപ്പണ്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷയെഴുതി. 25292 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 53 ശതമാനമാണ് ഓപ്പണ്‍ സ്‌കൂളിലെ വിജയം. കഴിഞ്ഞ വര്‍ഷം ഇത് 43.64 ശതമാനമായിരുന്നു. പ്ലസ്ടു വിജയത്തില്‍ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളത്തും കുറവ് പത്തനംതിട്ടയിലുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News