
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. കാന്റീനില്‍ കച്ചവടം കുറഞ്ഞതിന്റെ പേരില്‍ കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത് ചായക്കട നടത്തിയ സ്ത്രീയുടെ മൂക്ക് മുറിച്ചത്. കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് ആണ് സ്ത്രീയുടെ മൂക്ക് കത്തി ഉപയോഗിച്ച് മുറിച്ചത്.
രേഖ എന്ന സ്ത്രീയുടെ മുക്കാണ് വിനോദ് മുറിച്ചത്. ആശുപത്രി പരിസരത്ത് രേഖ ചായക്കട തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. ചായക്കട വന്നതോടെ തന്റെ കാന്റീന്റെ കച്ചവടം കുറഞ്ഞതായി വിനോദ് പരാതിപ്പെട്ടായിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ചായക്കട ഒഴിവാക്കണമെന്ന് സ്ത്രീയോട് വിനോദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖ അത് കാര്യമാക്കിയില്ല.
കട ഒഴിവാക്കില്ലെന്ന് രേഖ പറഞ്ഞതോടെ ഇരുവരും കടുത്ത തര്‍ക്കത്തിലെത്തി. രോക്ഷം കൂടിയതോടെ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് മൂക്ക് മുറിക്കുകയായിരുന്നെന്ന് രേഖ കല്യാണ്‍പുര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here