പെഗാസസില്‍ ഇന്നും പ്രക്ഷുബ്ധമായി പാര്‍ലമെന്റ്: രേഖകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

‘പെഗാസസ്‘ ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായ എട്ടാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ലോക്‌സഭയിൽ പ്രതിപക്ഷം രേഖകൾ കീറിയെറിഞ്ഞാണ് പ്രതിഷേധം രേഖപ്പെടുത്തിയത് .പെഗാസസ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ സംയുക്ത അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെയാണ് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം കത്തിപ്പടർന്നത് .

അതേസമയം സംഘർഷം തുടരുന്പോഴും സഭാ നടപടികളുമായി ലോക്‌സഭാ സ്പീക്കർ ഓം ബിർല മുന്നോട്ടുപോയി. ശൂന്യവേളയിലേക്ക് കടന്നതോടെയാണ്‌ പ്രതിപക്ഷ അംഗങ്ങൾ പേപ്പറുകൾ കീറിയെറിഞ്ഞത്.ട്രഷറി ബെഞ്ചുകളിലേക്കും പ്രസ്സ് ഗ്യാലറിയിലേക്കും പ്രതിപക്ഷം പേപ്പറുകൾ വലിച്ചെറിഞ്ഞു. രാജ്യസഭയിൽ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി നടുക്കളത്തിലിറങ്ങി. ബഹളം അനിയന്ത്രിതമായതോടെ രാജ്യസഭയും ലോക്സഭയും പല തവണ നിർത്തിവെച്ചു.

പല വിഷയങ്ങളിലും അടിയന്തര പ്രമേയം നൽകേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചിരുന്നു. തുടർന്ന് പെഗാസസ് വിഷയത്തിൽ മാത്രമാണ്  പ്രതിപക്ഷം ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News