ജമ്മു കശ്മീരില്‍ മേഘവിസ്‌ഫോടനം: ഏഴു മരണം

ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം.കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

നിരവധി വീടുകളും മേഘവിസ്‌ഫോടനത്തിൽ തകർന്നു. കിഷ്‌വാറിലെ ഹൊൻസാറിലാണ് മേഘവിസ്ഫോടനമുണ്ടായത്. മേഖലയിൽ നിന്നും കാണാതായവരെ കണ്ടെത്താനായി ദുരന്ത നിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്.

ഏതാനും ദിവസങ്ങളായി ജമ്മു മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജൂലായ് അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലാശയങ്ങളുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

അതേസമയം ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കുളു, ലാഹുൽ സ്പതി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News