കൊവിഡ് പ്രതിരോധം: 25 മില്ല്യണ്‍ യുഎസ് ഡോളർ സഹായം ഇന്ത്യയ്ക്ക് നൽകുമെന്ന് ബ്ലിങ്കൻ

ഇന്ത്യ ഏറ്റവും വിശ്വസ്ത രാജ്യമാണെന്നും, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമായി നിലനിർത്താൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തീർത്തും പ്രതിജ്ഞാ ബദ്ധമാണെന്നും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.

രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ബ്ലിങ്കൻ കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ്, കാലാവസ്ഥാ വ്യതിയാനം ഉൾപ്പടെയുള്ള വിഷയങ്ങൾ എല്ലാ രാജ്യങ്ങളേയും ഒരു പോലെ ബാധിച്ചിട്ടുണ്ട്. ഇത്തരം വിഷയത്തിലെല്ലാം പ്രതിരോധിക്കാനായി കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നതിൽ ഇരുരാജ്യങ്ങളും ഏറെ ബോധവാന്മാരാണെന്നും ബ്ലിങ്കൻ പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ പിന്തുണയ്ക്കാൻ 25 മില്ല്യൺ യുഎസ് ഡോളർ സഹായം ഇന്ത്യക്ക് നൽകുമെന്നും ബ്ലിങ്കൻ അറിയിച്ചു . ഭീകരതയ്ക്ക് എതിരെ ഒന്നിച്ച് പോരാടാനും ഇരുരാജ്യങ്ങളും ധാരണയിലെത്തി. അഫ്​ഗാൻ പ്രശ്നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അമേരിക്ക വ്യക്തമാക്കി.അഫ്​ഗാനിൽ ജനാധിപത്യ പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News