മാധ്യമങ്ങളുടെ വ്യാജപ്രചരണം പൊളിഞ്ഞു; മാണി അഴിമതിക്കാരനെന്ന് സര്‍ക്കാര്‍ പറഞ്ഞില്ല, വിധിപ്പകര്‍പ്പ് പുറത്ത്

നിയമസഭാ കേസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാരണം കോടതി വിധിപകര്‍പ്പ് പുറത്തുവന്നതോടെ പൊളിഞ്ഞു. വിധിപ്പകര്‍പ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നിയമസഭയില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായെന്നായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും അത് തന്നെയായിരുന്നു എന്ന് വിധിപ്പകര്‍പ്പ് തെളിയിക്കുന്നു. എന്നാല്‍ മാണി അഴിമതിക്കാരന്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു എന്നായിരുന്നു ചില മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തകള്‍.

നിയമസഭാ കേസിലെ വിധിപകര്‍പ്പ് പുറത്തുവന്നതോടെയാണ് ചില മാധ്യമങ്ങള്‍ നടത്തിയ കള്ളപ്രചാരണങ്ങള്‍ പൊളിഞ്ഞത്. വിധിപകര്‍പ്പില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറിന്റെ വാദങ്ങള്‍ വിശദമായി തന്നെ രേഖപ്പെടുത്തയിട്ടുണ്ട്. നിയസഭയില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായെന്നും തുടര്‍ന്നാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നതെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഈ വാദമുഖം വളച്ചൊടിച്ചായിരുന്നു അന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

അന്നത്തെ ധനമന്ത്രി ആയിരുന്ന കെ എം മാണി അഴിമതിക്കാരനെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചെന്നായിരുന്നു പല മാധ്യമങ്ങളും വ്യാജവാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ വിധിപകര്‍പ്പില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കെ എം മാണിയുടെ പേരോ, അഴിമതിക്കാരന്‍ എന്നൊരു വാക്കോ ഉപയോഗിച്ചിട്ടില്ല. ധനമന്ത്രിക്കെതിരെ പ്രതിഷേധം എന്നതായിരുന്നു വളച്ചൊടിച്ചത്. സുപ്രീം കോടതി വിധിപകര്‍പ്പ് പുറത്തുവന്നതോട ഇടത് മുന്നണിക്കെതിരായ ചിലരുടെ ഗൂഢാലോചനകള്‍ കൂടിയാണ് പുറത്താവുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News