കൈരളി ന്യൂസ് എക്‌സ്‌ക്ലുസീവ്: കൊവിഡ് മരണസംഖ്യയില്‍ ക്രമക്കേട് നടത്തി ഉദ്യോഗസ്ഥര്‍

കൊവിഡ് മരണസംഖ്യ പെരുപ്പിച്ച് കാട്ടി ഉദ്യോഗസ്ഥതല ഗൂഢാലോചന. കൊവിഡ് മരണത്തില്‍ 24 മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നല്‍കിയത് രണ്ട് വിവരാവകാശ രേഖകള്‍. ആദ്യ വിവരവകാശ രേഖയില്‍ മരണസംഖ്യ 14432 മാത്രം. എന്നാല്‍ തൊട്ടടുത്ത ദിവസം നല്‍കിയ വിവരാവകാശ രേഖയില്‍ മരണ സംഖ്യ 23486 ആയി ഉയര്‍ന്നു. തെറ്റായ വിവരാവകാശ രേഖ ലഭിച്ചത് കെ പി സി സി സെക്രട്ടറി
പ്രാണകുമാറിന്. തെറ്റായ വിവരാവകാശം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ തദേശ സ്വയംഭരണ മന്ത്രിയുടെ ഓഫീസ് അന്വേഷണം ആരംഭിച്ചു.

കേരള സര്‍ക്കാര്‍ കൊവിഡ് മരണസംഖ്യ മറച്ച് വയ്ക്കാന്‍ വന്‍ തിരിമറി നടത്തി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിന്റെ ലീഡ് ന്യൂസ്. തദ്ദേശ വകുപ്പിന് കീഴിലുളള ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ നിന്നും നല്‍കിയ വിവരവകാശ രേഖ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. 7615 മരണം കുറച്ച് കാണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതായും വാര്‍ത്തയില്‍ പറയുന്നുണ്ട്.

എന്നാല്‍ ഇനി ഇതിന്റെ വസ്തുത എന്താണെന്ന് നോക്കാം. കെ പി സി സി സെക്രട്ടറി പ്രാണകുമാര്‍ ജൂലൈ 23 ന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുളള മറുപടിയിലാണ് 23486 പേര്‍ ഇതുവരെ മരണപ്പെട്ടു എന്ന് തെറ്റായി ഐ കെ എം ഉദ്യോഗസ്ഥനായ എം അനി മറുപടി നല്‍കിയത്. എന്നാല്‍ ജൂലൈ 22 ന് പ്രമുഖ മാധ്യമത്തിലെ മാധ്യമപ്രവര്‍ത്തകക്ക് നല്‍കിയ വിവരാവകാശ രേഖയില്‍ ഐ കെ എം ഉദ്യോഗസ്ഥനായ എം അനി മരണസംഖ്യ കേവലം 14432 ആണെന്ന് കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. കേവലം 24 മണിക്കൂറിനിടിയില്‍ 9054 പേര്‍ അധികം മരണപ്പെട്ടു എന്നാണ് രണ്ടാമത്തെ വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.

ആദ്യം നല്‍കിയ വിവരാവകാശ രേഖയേക്കാള്‍ മരണസംഖ്യ ഉയര്‍ത്തി കാണിക്കാന്‍ വ്യാജ കണക്കാണ് ഐ കെ എം ഉദ്യോഗസ്ഥര്‍ നല്‍കിയതെന്ന് വ്യക്തം. 24 മണിക്കൂറിന്റെ വ്യത്യാസത്തില്‍ ഇത്രയധികം മരണം നടന്നിട്ടില്ലെന്നത് ഉറപ്പാണെന്നിരിക്കെ കോണ്‍ഗ്രസ് അനുഭാവികളായ ഉദ്യോഗസ്ഥരെ കൊണ്ട് വ്യാജ കണക്ക് വിവരവകാശ രേഖയായി നല്‍കുകയായിരുന്നു എന്ന് വ്യക്തം.

ഈ സംഭവത്തിന് പിന്നില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് സംശയിക്കുന്നത്. കൊവിഡ് മരണ കണക്കുകള്‍ isgkerala.gov.in എന്ന സര്‍ക്കാര്‍ വെബ്‌സൈറ്റ് വഴി എല്ലാ ദിവസവും പരസ്യപ്പെടുത്തുമെന്നിരിക്കെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വ്യാജ കണക്ക് വിവരാവകാശ രേഖയായി നല്‍കിയ സംഭവത്തില്‍ മന്ത്രി ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News