അഫ്ഗാനിസ്ഥാനില്‍ ഹാസ്യതാരം ഖാഷയെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്

അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഹാസ്യനടന്‍ ഖാഷയെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായാണ് വാര്‍ത്തകള്‍. ഖാഷയെ തോക്കുധാരികള്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഖാഷയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം മരത്തില്‍ കെട്ടിയിട്ട് കഴുത്തറുത്ത് കൊന്നുവെന്നാണ് വാര്‍ത്തകള്‍. കൊലപാതകത്തിന് പിന്നില്‍ താലിബാന്‍ ആണെന്ന് താരത്തിന്റെ കുടുംബവും ആരോപിക്കുന്നു. എന്നാല്‍ താലിബാന്‍ ഇക്കാര്യം നിഷേധിക്കുകയാണ്. ഖാഷയെ മര്‍ദിക്കുന്ന ദൃശ്യം താലിബാന്‍ വിരുദ്ധ പഷ്തൂണ്‍ തഹഫൂസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ ഇഹ്തെഷം അഫ്ഗാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, താലിബാന്‍ തീവ്രവാദികളും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള തുറന്ന പോരില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരുടെയും കുട്ടികളുടെയും എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളതെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ്, ജൂണ്‍ മാസത്തില്‍ മാത്രം 2400 അഫ്ഗാന്‍ പൗരന്‍മാര്‍ പരുക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടന്ന് യു എന്‍ കണക്കുകള്‍ സൂചിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News