യു ഡി എഫ് ഭരിയ്ക്കുന്ന കുന്ദമംഗലം അർബൻ സഹകരണ സൊസൈറ്റിയിൽ കോടികളുടെ വെട്ടിപ്പ്

യു ഡി എഫ് ഭരിയ്ക്കുന്ന കുന്ദമംഗലം അർബൻ സഹകരണ സൊസൈറ്റിയിൽ നിക്ഷേപകരുടെ 7 കോടി രൂപ വെട്ടിച്ചതായി പരാതി. 600 ഓളം പേരിൽ നിന്ന് നിക്ഷേപമായി സ്വീകരിച്ച പണമാണ് വെട്ടിച്ചത്. ഉന്നത യു ഡി എഫ് നേതാക്കളുടെ അറിവോടെയാണ് ക്രമക്കേട് നടന്നതെന്നാണ് ആരോപണം. അതേസമയം ഡിസിസി പ്രസിഡൻ്റിനുൾപ്പെടെ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നിക്ഷേപകർ പറയുന്നു.

കോഴിക്കോട് കുന്ദമംഗലത്ത് കോൺഗ്രസ് ലീഗ് നേതാക്കൾ ചേർന്ന് 2002ൽ ആരംഭിച്ച കുന്ദമംഗലം അർബൻ സഹകരണ സൊസൈറ്റിയിലാണ് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നത്. നാട്ടുകാരിൽ നിന്നും കോൺഗ്രസ് പ്രവർത്തകരിൽ നിന്നുമൊക്കെ പിരിച്ച പണമാണ് തട്ടിയെടുത്തത്.

600 ഓളം നിക്ഷപകരിൽ നിന്നായി 7 കോടിയോളം രൂപയാണ് പിരിച്ചെടുത്തത്.ആർക്കും ഇതുവരെ മുതലും പലിശയും ലഭിച്ചിട്ടില്ല. മക്കളുടെ കല്യാണത്തിനായി സ്വരുക്കൂട്ടിയ പണവും, വിരമിച്ചപ്പോൾ പെൻഷൻ ആനുകൂല്യമായി ലഭിച്ച തുകയുമൊക്കെ നിക്ഷേപിച്ച പലരും ഇപ്പോൾ പെരുവഴിയിലായിരിക്കുകയാണ്.

ചതിക്കപ്പെട്ടെന്ന് മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരായ നിക്ഷേപകർ കോഴിക്കോട് സിസിസി പ്രസിഡൻ്റ് രാജീവൻ മാസ്റ്റർക്ക് പരാതി നൽകിയിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ഉണ്ടായില്ലെന്നും നിക്ഷേപകർ പറയുന്നു.

തങ്ങളുടെ പണം തിരിച്ച് ലഭിക്കുന്നതിനായി നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ് നിക്ഷേപകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here