11 സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് പേർക്ക് കൊവിഡ് പ്രതിരോധ ആന്റിബോഡി ഉണ്ടെന്ന് ഐ സി എം ആര്‍

രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് പേർക്ക് കൊവിഡ് പ്രതിരോധ ആന്റിബോഡി ഉണ്ടെന്ന് ഐ സി എം ആർ വ്യക്തമാക്കി.അതേ സമയം രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ കേസുകൾ വർധിക്കുന്നത് ആശങ്കയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് കണക്കിലെടുത്ത് രാജ്യത്തെ കൊവിഡ് മാനദണ്ഡങ്ങൾ ആഗസ്റ്റ് 31 വരെ നീട്ടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി .

സംസ്ഥാനങ്ങൾ ടെസ്റ്റ്‌- ട്രീറ്റ്- ട്രാക്ക് – വാക്‌സിനേറ്റ് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും, കൊവിഡ് പ്രോട്ടോക്കോളുകൾ ജനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കഴിഞ്ഞ ദിവസം കേന്ദ്രം നിർദ്ദേശം നൽകി.

കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കേരളത്തിൽ എത്തി സ്ഥിതിഗതികൾ പരിശോധിക്കും. അതേസമയം മഹാരാഷ്ട്രയിൽ 6857 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് ,286 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തമിഴ്നാട്ടിൽ 1756 കേസുകൾ സ്വീകരിച്ചപ്പോൾ 29 മരണം റിപ്പോർട്ട് ചെയ്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News