BIG BREAKING: അ‍ഴിമതി തുടര്‍ക്കഥയാക്കി കോൺഗ്രസ്: കോൺഗ്രസ് ഭരിയ്ക്കുന്ന ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഗുരുവായൂരിൽ കോൺഗ്രസ് ഭരിയ്ക്കുന്ന സഹകരണ ബാങ്കിനെതിരെ വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ടിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

ഗുരുവായൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സഹകരണ ബാങ്കായ ഗുരുവായൂർ അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെയാണ് വിജിലൻസ് അന്വേഷണത്തിൽ നിയമന ക്രമക്കേട് കണ്ടെത്തിയത്. 2017-18 കാലയളവിലെ നിയമനങ്ങൾക്ക് കോൺഗ്രസ് ഭരണസമിതി അംഗങ്ങൾ പണം വാങ്ങി പരീക്ഷയിൽ ക്രമക്കേട് നടത്തിയതായി വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായി.

ഇത്തരത്തിൽ നിയമ വിരുദ്ധമായി പ്യൂൺ, അപ്രൈസർ തസ്തികകളിലേക്ക് 11 നിയമനമാണ് 2017-18 കാലയളവിൽ ബാങ്കിൽ നടന്നത്. ഒരാളിൽ നിന്ന് 30 മുതൽ 40 ലക്ഷം രൂപ വരെ വാങ്ങിയെന്നും, പരീക്ഷയിൽ ക്രമക്കേട് നടത്തിയാണ് നിയമനമെന്നും വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

വളരെ കുറവ് മാർക്ക് ലഭിച്ച വരെയും ഇൻ്റർവ്യൂവിനായി ക്ഷണിച്ചിരുന്നു.ബാങ്ക് ചെയർമാനായ വേണുഗോപാൽ ഡയറക്ടർ ബോർഡ് മെമ്പർമാരായ സത്താർ, കെ.പി ഉദയൻ എന്നിവർ കുറ്റക്കാരാണെന്നും ഇവർക്കെതിര കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

ഇവരുടെ ബാങ്ക് രേഖകളും പണമിടപാടും വിജിലൻസ് പരിശോധിയ്ക്കും.
ബാങ്ക് ചെയർമാനായ വേണുഗോപാൽ മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. വിജിലൻസ് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് കൈരളി ന്യൂസിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News