ജീവിതാവസാനം വരെ പെൻഷൻ വിഹിതം ദുരിതാശ്വാസ നിധിയിൽ സമർപ്പിച്ച് വിജയചന്ദ്രൻ മാതൃകയാകുന്നു

ജീവിതാന്ത്യം വരെ  പെൻഷൻ തുകയിൽ നിന്ന് മാസം തോറും രണ്ടായിരത്തി അഞ്ഞൂറ് രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന നൽകി മാതൃകയാവുകയാണ് തിരുവനന്തപുരം പട്ടം പൊട്ടക്കുഴി വിറകുകട വീട്ടിൽ എസ് വിജയചന്ദ്രൻ.ഇതിനുള്ള സമ്മതപത്രം തിരുവനന്തപുരം സബ് ട്രഷറിയിൽ സമർപ്പിച്ചു.

രണ്ട് വർഷം മുമ്പ് അന്തരിച്ച ഭാര്യ എസ് വസന്തകുമാരിയുടെ ഓർമ്മ ദിവസമായ ജൂലായ് 26 നാണ് സമ്മതപത്രം നൽകിയത്. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവനയുടെ ആദ്യ ഗഡുവായി അയ്യായിരം രൂപയും നൽകി.

സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെക്ക് ഏറ്റുവാങ്ങി. മക്കളായ വി വിനോദ്, വി വിനേഷ്, വി വിനീത്( ഡി വൈ എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്), ചെറുമകൾ അനഘ പ്രമോദ് എന്നിവർ തിരുവനന്തപുരം നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഡി ആർ അനിലിനൊപ്പമെത്തിയാണ് വിജയചന്ദ്രൻ ചെക്ക് കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News