
മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ വലയുന്ന ദുരിതബാധിതർക്ക് മലയാളി സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ സാന്ത്വനവുമായെത്തി.
ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ച മഹാദ്, ചിപ്ലുൺ തുടങ്ങിയ മേഖലകളിലെ ദുരിതബാധിതർക്ക് കൈത്താങ്ങായാണ് 10.5 ടൺ ഭക്ഷണ വസ്തുക്കൾ അടങ്ങുന്ന ആദ്യ ട്രക്ക് കഴിഞ്ഞ ദിവസം പുറപ്പെട്ടത്.
രണ്ടാമത്തെ ട്രക്ക് ശനിയാഴ്ച രാവിലെ ചിപ്ലുണിലേക്ക് പുറപ്പെടും. അരി, ഗോതമ്പ്, പരിപ്പ്, പഞ്ചസാര, ബിസ്കറ്റുകൾ, കുടിവെള്ളം, എന്നിവ അടങ്ങുന്ന സാമഗ്രികളാണ് കഴിഞ്ഞ ദിവസം പുറപ്പെട്ടത്.
സാമൂഹിക പ്രവർത്തകർ ചേർന്നാണ് കേരള ഹൗസിലെത്തി കർമ പരിപാടിക്ക് നേതൃത്വം നൽകിയത്.
കെ.ആർ. ഗോപി, എം.കെ നവാസ് , മുഹമ്മദ് അലി, സതീഷ് കെ, മനോജ് കുമാർ തുടങ്ങിയ കെയർ ഫോർ മുംബൈ പ്രവർത്തകർ മഹാഡിൽ വച്ച്, എം. എൽ. എ. യുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി കളക്ടർക്ക് കരുതലിന്റെ ഭക്ഷണ വസ്തുക്കൾ കൈമാറുമായായിരുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here