പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: രാജ്യസഭയിലെ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേരും

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൻറെ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടികൾ തീരുമാനിക്കാൻ ഇന്ന് പ്രതിപക്ഷ നേതാക്കൾ യോഗം ചേരും. ദേശീയ സുരക്ഷയുടെയും കാർഷിക നിയമത്തിന്റെയും കാര്യത്തിൽ മുഴുവൻ പ്രതിപക്ഷവും ഒറ്റക്കെട്ടായി നിൽക്കാനാണ് തീരുമാനം.

പെഗാസസ് വിവാദത്തിൽ അന്വേഷണം വേണമെന്ന ആവശ്യം നിരാകരിക്കുകയാണെങ്കിൽ സമാനമായി ചിന്തിക്കുന്ന പ്രതിപക്ഷകക്ഷികൾ യോഗം ചേരാൻ കഴിഞ്ഞ ദിവസം തന്നെ നേതാക്കൾ ആലോചിച്ചിരുന്നു.

പെഗാസസ് പദ്ധതിയുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം പ്രത്യക്ഷ സമരത്തിലാണ്. പല തവണ പാർലമെന്റ് നിർത്തിവയ്‌ക്കേണ്ടിയും വന്നു.

പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച്‌ ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ, രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സുപ്രിംകോടതി ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്തിയതായാണു കണ്ടെത്തിയിട്ടുള്ളത്.

മോദി സർക്കാരിലെ നിലവിലുള്ള രണ്ട് കേന്ദ്രമന്തിമാർ, സുപ്രിംകോടതി ജഡ്ജി, ആർഎസ്‌എസ് നേതാക്കൾ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, 180ഓളം മാധ്യമപ്രവർത്തകർ, വ്യവസായികൾ എന്നിവരുടെ ഫോണുകളും ചോർത്തിയതായാണ് പുറത്തു വരുന്ന വിവരം.

ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18, ദി വയർ തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളാണു ചോർത്തിയിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസിന്റെ ചാരപ്രവർത്തനം കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News