കുതിരാൻ തുരങ്കത്തിനുള്ളിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി: ട്രയൽ റൺ ഇന്ന്

ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിനുള്ളിലൂടെ ഗതാഗതം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ട്രയൽ റൺ ഇന്ന് നടക്കും.ഓഗസ്റ്റ് ഒന്നു മുതൽ തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ പാലക്കാട് ദിശയിൽ നിന്നും വാഹനങ്ങൾ കടത്തിവിടാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് ട്രയൽ റൺ നടത്തുന്നത്.

തുരങ്കത്തിനുള്ളിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി.ഇന്ന് ട്രയൽ റൺ നടത്തിയാലും തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കണമെങ്കിൽ ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് കൂടി ലഭിക്കണം. ട്രയൽ റൺ വിജയകരമായി പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റ് ലഭിക്കും.ഓഗസ്റ്റ് ഒന്നിന് തന്നെ തുരങ്കം ജനങ്ങൾക്കായി തുറന്നുകൊടുക്കാനായേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News