
രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും നാൽപതിനായിരത്തിന് മുകളിൽ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 43,509 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
38,465 പേർക്ക് അസുഖം ഭേദമായി. 4,03,840 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.38 ശതമാനമാണ്. നിലവിൽ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.52 ശതമാനമാണ്. ഇത് വരെ 45.07 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ കേരളത്തിലേക്ക് ആറംഗ കേന്ദ്ര സംഘം നിരീക്ഷണത്തിന് എത്തും.NCDC യിലെ ഡോക്ടർ SK സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെ സ്ഥിതിഗതികൾ മനസിലാക്കി സംസ്ഥാനത്തിന് നിർദേശം നൽകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here