മുട്ടില്‍ മരം മുറി: മുഖ്യപ്രതികളെ റിമാന്‍ഡ് ചെയ്തു

മുട്ടിൽ മരം മുറി കേസിലെ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം മുഖ്യ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ,ഡ്രൈവർ വിനീഷ് എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നു.

ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. അമ്മ മരിച്ചതിനെ തുടർന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേയാണ് പ്രത്യേക സംഘം കുറ്റിപ്പുറത്ത് വച്ച്‌ മുഖ്യ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ അറസ്റ്റ് ചെയ്തത്.

അമ്മയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുപ്പിക്കാനായി പ്രതികളുടെ വാഴവറ്റയിലെ വീട്ടിലെത്തിക്കും. സംസ്‌കാര ചടങ്ങിൽ പങ്കെടുപ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് പ്രതികളെ ജില്ലയിലെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News