ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 15 വരെ നീട്ടി

പശ്ചിമ ബംഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 15 വരെ നീട്ടി. ഇളവുകളോടെയാണ് നീട്ടിയത്. ദുരന്തനിവാരണ നിയമം 2005, പശ്ചിമ ബംഗാള്‍ പകര്‍ച്ചവ്യാധി, കൊവിഡ് റെഗുലേഷന്‍സ് 2020 എന്നിവ പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നേരത്തെ ജൂലൈ 30 വരെയാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവുകള്‍ പ്രകാരം 50 ശതമാനം ആളുകളോടെ സര്‍ക്കാര്‍ ഇന്‍ഡോര്‍ പരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

രാത്രി 9നും പുലര്‍ച്ചെ 5നും ഇടയില്‍ വാഹനഗതാഗതം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ സമയത്ത് ആളുകളും പുറത്തിറങ്ങാന്‍ പാടില്ല. എന്നാല്‍ ആരോഗ്യ, അടിയന്തര സേവനങ്ങള്‍, അവശ്യ വസ്തുക്കളുടെ സേവനം എന്നിവയെ രാത്രികാല നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ എല്ലാ ജില്ലാ ഭരണകൂടങ്ങളോടും പൊലീസ് കമ്മീഷണറേറ്റുകളോടും പ്രാദേശിക അധികാരികളോടും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News