കൊവിഡ് കേസുകള്‍ ഏറ്റവും കുറവ് കേരളത്തില്‍; മികവ് വ്യക്തമാക്കി ഐ സി എം ആര്‍ കണക്കുകള്‍

ജനസംഖ്യാനുപാതത്തില്‍ രാജ്യത്തെ ഏറ്റവും കുറവ് കേസുകള്‍ സ്ഥിരീകരിച്ചത് കേരളത്തിലാണെന്ന് ഐ സി എം ആര്‍ന്റെ കണക്കുകള്‍. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ഒരു തവണയെങ്കിലും കൊവിഡ് സ്ഥിരീകരിച്ചവര്‍ ജനസംഖ്യയുടെ 70%ത്തോളമാണ്. കേരളത്തില്‍ ഇതുവരെ കൊവിഡ് ബാധിച്ചവര്‍ 40% മാത്രം.

ജനസംഖ്യ അനുപാതത്തില്‍ ഏറ്റവും കുറവ് മരണനിരക്കുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള പ്രതിപക്ഷത്തിന്റെ ഉള്‍പ്പടെയുള്ള ശ്രമങ്ങള്‍ക്കിടെയാണ് ആരോഗ്യമേഖലയുടെ മികവ് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഐ സി എം ആര്‍ നടത്തിയ സെറോ ടെസ്റ്റിലാണ് ജനസംഖ്യാനുപാതത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഏറ്റവും കുറവ് പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളതെന്ന കണക്കുകള്‍ പുറത്ത് വന്നത്. രാജ്യത്ത് 67% പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ മധ്യപ്രദേശിലെ 79% ജനങ്ങള്‍ക്കും രാജസ്ഥാനിലെ 76.2% ജനങ്ങള്‍ക്കും ബീഹാറിലെ 75.9 % പേര്‍ക്കും ഗുജറാത്തിലെ 75.3% പേര്‍ക്കും നിലവില്‍ കൊവിഡ് ബാധിച്ചിട്ടുണ്ട്.

രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ നിലവില്‍ കൊവിഡ് ബാധിക്കാത്ത 30% ജനങ്ങള്‍ മാത്രമാണുള്ളത് ഈ സംസ്ഥാനങ്ങളിലെ ആകെ കൊവിഡ് മരണം 1,62000 ന് മുകളിലാണ്. അതേ സമയം കേരളത്തില്‍ ആകെ 44.4 % പേര്‍ക്ക് മാത്രമാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. 6 വയസ്സിനു മുകളില്‍ പ്രായമുള്ള, വൈറസ് ബാധിച്ചവരുടെ ദേശിയ ശരാശരി 69 ശതമാനമാണ് എന്നാല്‍ കേരളത്തില്‍ ഇത് 40 ശതമാനമാണ്. കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനകളുടെ മിക്കവാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ടെസ്റ്റ് ട്രാക്ക് ട്രീറ്റ് സംവിധാനം കേരളത്തില്‍ മികച്ച രീതിയില്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഐ സി എം ആര്‍ വ്യക്തമാക്കി, ശരിയായ കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നതിലും അവരെ ഐസൊലേഷന്‍ നടത്തുന്നതിലും കേരളം നടത്തിയ ജാഗ്രതായാണ് സംസ്ഥാനത്തെ 60% പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിക്കാത്തതിന് കാരണം.

നിലവില്‍ കൊവിഡ് രണ്ടാം തരംഗം കേരളത്തില്‍ നീണ്ടു പോകുമെങ്കിലും കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതിന് സമാനമായി, കുത്തനെ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയും ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ ദിവസം മാത്രം 2 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News