രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി നിയമിച്ചതിൽ അതൃപ്തി; നിയമസഭ പ്രമേയം പാസാക്കി

രാകേഷ് അസ്താനയെ ദില്ലി പൊലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചതിനെതിരെ ദില്ലി നിയമസഭ പ്രമേയം പാസാക്കി. ഗുജറാത്ത് കേഡറിൽനിന്നുള്ള 1984 ബാച്ച് ഐ പി എസ്  ഉദ്യോഗസ്ഥനായ അസ്താനയെ വിരമിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കേയാണ് ദില്ലി പൊലീസ് കമ്മിഷണറായി കേന്ദ്രസർക്കാർ നിയമിച്ചത്.

ദില്ലിയ്ക്ക് പുറത്തുള്ള രാകേഷ് അസ്താനയെ മേധാവിയായി നിയമിതനാകുന്നതിൽ ദില്ലി പൊലീസിനിടയിൽ ഒരു വിഭാഗം അതൃപ്തി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും അടുത്ത ബന്ധമാണ് അസ്താനക്കുള്ളത്.

ആസ്ഥാന ബിജെപിയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും ഗുജറാത്ത് കലാപത്തിലുൾപ്പടെ ബിജെപി യെ സംരക്ഷിക്കാനായി പദവി ദുരുപയോഗം ചെയ്ത വ്യക്തിയാണെന്നും, ആം ആദ്മി പാർട്ടി നേതാക്കൾ വ്യക്തമാക്കി. ദില്ലിയുടെ ഭൂമിശാസ്ത്രം പോലും പരിചയമില്ലാത്ത ഒരാളെ ദില്ലി പൊലീസ് കമ്മീഷണർ ആയി നിയമിക്കുന്നതിനു പിന്നിൽ മറ്റ് അജണ്ടകൾ ഉണ്ടെന്നും എ എ പി ആരോപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News