ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചന: ആര്‍ ബി ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി

നമ്പി നാരായണനെതിരായ ഐ എസ് ആര്‍ ഒ ചാരക്കേസ് ഗൂഢാലോചനയില്‍ മുന്‍ ഐ ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. കേസില്‍ ഏഴാം പ്രതിയാണ് ശ്രീകുമാര്‍.

നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശ്രീകുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നമ്പി നാരായണനെ താന്‍ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ലെന്നാണ് ശ്രീകുമാറിന്റെ വാദം. ഹര്‍ജിയില്‍ കോടതി അല്‍പസമയത്തിനുള്ളില്‍ വിധിപറയും.

ചാരക്കേസ് ഗൂഢാലോചനക്ക് പിന്നിലെ വസ്തുത സി ബി ഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അന്വേഷണം ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാകരുതെന്നും പിന്നിലെ വസ്തുത സി ബി ഐ തന്നെ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് സുപ്രീം കോടതി നിര്‍ദ്ദേശം.

നമ്പി നാരായണനെ ചാരക്കേസില്‍ കുടുക്കാന്‍ ഗൂഢാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി റിപ്പോര്‍ട്ടിന്മേലാണ് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അന്വേഷണം സുപ്രീം കോടതി സി ബി ഐക്ക് വിട്ടത്. മൂന്ന് മാസത്തിന് ശേഷം സി ബി ഐ നല്‍കിയ അന്വേഷണ പുരോഗതി വിവരങ്ങള്‍ സുപ്രീം കോടതി പരിശോധിച്ചു. അതിന് ശേഷമാണ് സി ബി ഐയുടെ അന്വേഷണം ജസ്റ്റിസ് ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ മാത്രം ഒതുങ്ങരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News