സ്ത്രീധന സമ്പ്രദായത്തിനെതിരെ ‘കനൽപ്പൊട്ട്’, സി ഡി മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സ്ത്രീധന സമ്പ്രദായത്തിനെതിരെ സമുഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് “മാറ്റണം മനോഭാവം സ്ത്രീകളോട് ” എന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാമ്പയിന്റെ ഭാഗമായിമുരുകൻ കാട്ടാക്കട രചിച്ച് ആലപ്പിച്ച “കനൽപ്പൊട്ട് ” കവിതയുടെ സി ഡി പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവിയ്ക്ക് നൽകി നിർവഹിച്ചു.

കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട, മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സൂസൻ കോടി, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സബിദാ ബീഗം എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

സ്ത്രീധനവും ആർഭാട വിവാഹവും സാമൂഹിക വിപത്തായി തുടരുന്ന വർത്തമാന കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയാണ് സ്ത്രീധന സമ്പ്രദായത്തിനെതിരെ “മാറ്റണം മനോഭാവം സ്ത്രീകളോട് ” എന്ന ക്യാമ്പയിൻ ആരംഭിച്ചത്.

2021 ജൂൺ 27 ന് മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജാണ് വെബിനാറിലുടെ ക്യാമ്പയിനു തുടക്കം കുറിച്ചത്. മന്ത്രിമാരും സാംസ്കാരിക, രാഷ്ട്രിയ രംഗത്തുള്ളവരും പങ്കെടുത്ത് ക്യാമ്പയിൻ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News