ഒളിമ്പിക്‌സ്: ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി മേരി കോം

ടോക്യോ ഒളിമ്പിക്‌സ് വനിതാ ബോക്സിങ് വിഭാഗത്തിലെ ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് പരാജയപ്പെട്ടത്. കടുത്ത പോരാട്ടത്തിനൊടുവില്‍ 3-2നാണ് കൊളംബിയന്‍ താരം മേരികോമിനെ തോല്‍പ്പിച്ചത്. നേരത്തെ മിഡൊമിനിക്കന്‍ റിപ്പബ്ലിക് താരത്തെ 4 – 1ന് തോല്‍പ്പിച്ചാണ് മേരി കോം പ്രീക്വാര്‍ട്ടറില്‍ കടന്നത്. ആറുതവണ ലോകചാമ്പ്യനായ മേരി കോം ഒളിമ്പിക്സില്‍ ഇന്ത്യയുടെ പ്രധാനപ്രതീക്ഷയായിരുന്നു.

ഇരു താരങ്ങളും വളരെ ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ റൗണ്ടില്‍ വലന്‍സിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ മേരികോം തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം സെറ്റും ജയിച്ചതോടെ കിരീടം വലന്‍സിയ സ്വന്തമാക്കി. 3-2 നാണ് വലന്‍സിയയുടെ ജയം.

റിയോ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു ഇന്‍ഗ്രിറ്റ് വലന്‍സിയ. ഇരുവരും തമ്മില്‍ മൂന്നാം തവണയാണ് റിങ്ങില്‍ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു. 2019ലെ ലോക ചാമ്പ്യന്‍ഷിപ്പ് ക്വര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇതിനു മുമ്പുള്ള മത്സരം.

കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനമാണ് മേരി കോം നടത്തിയത്. ആറു തവണ ലോക ചാമ്പ്യനായ മേരി കോം മികച്ച പ്രകടനത്തോടെയാണ് ടോക്യോയില്‍ തുടങ്ങിയത്. 51 കിലോ വിഭാഗം ആദ്യ മത്സരത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഫെര്‍ണാണ്ടസിനെയാണ് മേരി കോം തോല്‍പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News