നടന്‍മാരെന്ന് വിളിക്കാന്‍ എനിക്ക് തോന്നിയിട്ടുള്ളത് ഇവരെ :ജഗതിയുടെ പഴയ അഭിമുഖ സംഭാഷണം ശ്രദ്ധേയം

മലയാളസിനിമയില്‍ നടന്‍മാരെന്ന് പറയാന്‍ കഴിയുന്നത് കുറച്ച് പേരെ മാത്രമാണെന്ന് പറയുകയാണ് കൈരളി ടി വിയുടെ പഴയ അഭിമുഖത്തില്‍ ജഗതി ശ്രീകുമാര്‍.അനൂപ് മേനോനും മാല പാർവതിയുമാണ് ജഗതിയെ ഇന്റർവ്യൂ ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട് .നടന്‍മാരെന്ന് വിളിക്കാന്‍ തനിക്ക് തോന്നിയിട്ടുള്ളത് ഇവരെയൊക്കെയാണെന്ന് പേരെടുത്ത് പറയുന്നുമുണ്ട് അഭിമുഖത്തില്‍ ജഗതി.

‘വിരലിലെണ്ണാവുന്ന നടന്‍മാരേ നമുക്കുള്ളൂ. താരങ്ങള്‍ ഒരുപിടിയുണ്ട്. ഒരു ലോറി നിറയെ താരങ്ങളുണ്ട്. “എന്നാണ് ജഗതി പറയുന്നത് .താങ്കൾ ആരെയൊക്കെ എണ്ണും എന്ന മാല പാർവതിയുടെ ചോദ്യത്തിൽ നടന്‍മാരെന്ന് പറഞ്ഞാല്‍ തിലകന്‍, ഭരത് ഗോപി, നെടുമുടി വേണു, ഉര്‍വശി, മോഹന്‍ലാല്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരൊക്കെയാണ്.ഇവരോടൊക്കെ സഹപ്രവര്‍ത്തകര്‍ എന്നതിലുപരി എനിക്ക് ബഹുമാനമുണ്ട്. കാരണം ഇവരെല്ലാം കഴിവുള്ള കലാകാരന്‍മാരാണ്. താരങ്ങളല്ല ഇവരാരും. താരപരിവേഷം മാധ്യമങ്ങളും പ്രേക്ഷകരുമൊക്കെ കൊടുക്കുന്നുണ്ടാവാം. എന്നാല്‍ ഇവരെല്ലാം കലാകാരന്‍മാരാണ്,’ ജഗതി പറയുന്നു.

കഥാപാത്രത്തെ പറ്റിയുള്ള അവരുടെ സമഗ്രമായ വിലയിരുത്തല്‍, സൂക്ഷ്മമായ ഭാവങ്ങള്‍, അത് നമ്മളിലേക്ക് പകരാനുള്ള ആത്മാര്‍ത്ഥതയോട് കൂടിയ അവരുടെ പ്രവൃത്തി ഇതെല്ലാമാണ് ഇവരെ നല്ല നടന്‍മാരായി തനിക്ക് തോന്നാനുള്ള കാരണമെന്നും ജഗതി വിശദീകരിക്കുന്നുണ്ട് .ഡയലോഗ് പറയുമ്പോള്‍ ചിലരെല്ലാം കൃത്യമായി ടൈമിങ് സൂക്ഷിക്കുമെന്നും എന്നാല്‍ ചിലര്‍ സമയമെടുത്ത് ഡയലോഗ് പറയുന്നവരാണെന്നും ജഗതി അഭിമുഖത്തിനിടയിൽ അഭിനയിച്ചു കാണിക്കുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News