പ്രവാസികളുടെ യാത്രാപ്രശ്നം ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ഇടത് എം പിമാർ

കൊവിഡ്‌-19ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്‌ ട്ര വിമാന സർവ്വീസുകൾ എത്രയും വേഗം പുന:രാരംഭിക്കാൻ നയതന്ത്രതലത്തിൽ കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട്‌ ഇടതുപക്ഷ എം.പി.മാർ വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കറിനെ നേരിൽക്കണ്ട്‌ നിവേദനം നൽകി.

വിസകാലാവധി അവസാനിച്ചതിനാൽ പലർക്കും ജോലി നഷ്ടപ്പെടെന്നും ഇനിയും വിമാന സർവ്വീസുകൾ ആരംഭിച്ചില്ലെങ്കിൽ തൊഴിലവസരങ്ങളെയും രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുമെന്ന് നിവേദനത്തിൽ എം.പിമാർ സൂചിപ്പിച്ചു.

സംസ്ഥാന സർക്കാർ മുൻഗണന നൽകി രണ്ടാം ഡോസ്‌ കൊവിഡ്‌ വാക്സിൻ നൽകിയ എല്ലാ പ്രവാസികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ്‌ നൽകാൻ കേന്ദ്രം നടപടിയെടുക്കണമെന്നും സൗദി അറേബ്യയിലെ വെബ്‌ പോർട്ടലിൽ ഇന്ത്യയിലെ വാക്സിൻ സർട്ടിഫിക്കറ്റ്‌ നിരാകരിക്കുന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി എത്രയും വേഗം പരിഹാരം കാണണമെന്നും എളമരം കരിം, എ.എം. ആരിഫ്‌, വി ശിവദാസൻ, തോമസ്‌ ചാഴിക്കാടൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here