കൊടുങ്ങല്ലൂരില്‍ കള്ളനോട്ടുമായി ബിജെപി പ്രവര്‍ത്തകനും സംഘവും പിടിയില്‍

കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് കേസിൽ രണ്ട് മുൻകാല ബി.ജെ.പി.നേതാക്കൾ അറസ്റ്റിൽ. കൊടുങ്ങല്ലൂര്‍ സ്വദേശികളായ രാകേഷ്, രാജീവ് എന്നിവരാണ് പിടിയിലായത്.ഇരുവരും സഹോദരങ്ങളാണ്. ഇതിനു മുൻപ് ഇവരുടെ വീട്ടിൽ നിന്ന് കള്ളനോട്ടടിയന്ത്രം പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രാദേശിക ബി.ജെ.പി.പ്രവർത്തകനായ ജിത്തുവിനെ കളളനോട്ടടിച്ച കേസിൽ അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.ഒരുകോടി അറുപത്തയ്യായിരം രൂപയുടെ കള്ളനോട്ടുകളാണ് ഇവരുടെ കൈവശത്ത് നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

ബൈക്കില്‍ നിന്ന് വീണ് ജിത്തു ചികിത്സ തേടിയപ്പോള്‍ ആശുപത്രിയില്‍ നല്‍കിയത് കള്ളനോട്ടുകളായിരുന്നു. അത് ആശുപത്രി അധികൃതര്‍ കണ്ടെത്തിയതോടെയാണ് സംഘത്തെ പിടികൂടിയത്. രാകേഷിനെയും രാജീവിനെയും പിടികൂടിയത് ബംഗളൂരുവില്‍ നിന്നാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News