ഇന്ധന വില വര്‍ധനവ്; കേന്ദ്രത്തോടും ജി എസ് ടി കൗൺസിലിനോടും വിശദീകരണം തേടി ഹൈക്കോടതി

ഇന്ധന വില വര്‍ധനവില്‍ ഇടപെടലുമായി കേരള ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും കോടതി വിശദീകരണം തേടി. മൂന്നാഴ്ചയ്ക്കുള്ളില്‍ രേഖാമൂലം വിശദീകരണം നല്‍കാനാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചാണ് വിശദീകരണം തേടിയത്.

വില നിയന്ത്രിക്കാന്‍ കോടതി ഇടപെടണമെന്ന കേരള കാത്തലിക്ക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് നടപടി.മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. തുടർച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ കോടതി ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News