
ക്ഷീരകര്‍ഷക കുടുംബത്തെ കൊവിഡ് പിടികൂടിയപ്പോള്‍ അവരുടെ പശുക്കളെ പരിപാലിക്കേണ്ട ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. കണ്ണൂര്‍ കടന്നപ്പള്ളി ചെറുവിച്ചേരിയിലാണ് രണ്ട് കര്‍ഷക കുടുംബത്തിന് ഡി വൈ എഫ് ഐ തുണയായത്. പശുക്കള്‍ക്ക് തീറ്റപ്പുല്‍ എത്തിക്കല്‍, തൊഴുത്ത് വൃത്തിയാക്കല്‍, കറവ തുടങ്ങിയ ജോലികളെല്ലാം യുവജന കൂട്ടായ്മയിലാണ് ചെയ്യുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് വീട്ടുകാര്‍ രോഗം ബാധിച്ച് ക്വാറന്റയിനിലായാല്‍ വീട്ടിലെ മിണ്ടാപ്രാണികളുടെ കാര്യവും കഷ്ടത്തിലാകും. പ്രത്യേകിച്ചും കന്നുകാലികളുടെ കാര്യം. എന്നാല്‍ അങ്ങനെയൊരു സാഹചര്യത്തില്‍ മിണ്ടാപ്രാണികളെ പട്ടിണിക്കിടാതെ അവയെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ് കണ്ണൂര്‍ കടന്നപ്പള്ളി ചെറുവിച്ചേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍.
ക്ഷീരകര്‍ഷകരായ രണ്ട് വീട്ടുകാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് പശുക്കളെ നോക്കുന്ന ചുമതല നാട്ടിലെ ഡി വൈ എഫ് ഐക്കാര്‍ ഏറ്റെടുത്തത്. കൊവിഡ് പൊസിറ്റീവായതോടെ കന്നുകാലികളുടെ കാര്യം ആലോചിച്ച് വിഷമിച്ച കര്‍ഷക കുടുംബത്തിന് വലിയ ആശ്വാസമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരിലൂടെ ലഭിച്ചത്. വി വി സന്തോഷ്, കെ രഞ്ജിത്ത്, എ വി രതീഷ്, എം നിധീഷ്, എം നിഖില്‍, എന്‍ വി അജേഷ്, ആദി എന്നിവരുടെ നേതൃത്വത്തിലാണ് യുവാക്കള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ച വച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here