കേന്ദ്ര വൈദ്യുതി ഭേദഗതി ബില്‍ വേണ്ട; സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കും

കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേന്ദ്ര വൈദ്യുതി ഭേദഗതി ബില്ലിനെ കോണ്‍ഗ്രസ്സും എതിര്‍ക്കുന്നതിനാല്‍ സംയുക്തമായി തന്നെ പ്രമേയം പാസ്സാക്കാനാണ് തീരുമാനം.

വൈദ്യുതി വിതരണത്തിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത ഭേദഗതി ബില്ല്. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളും ബില്ലിനെ എതിര്‍ക്കുകയാണ്. പൊതു മേഖലാ സ്ഥാപനങ്ങളെ തകര്‍ക്കാനും പാവപ്പെട്ടവര്‍ക്ക് വൈദ്യുതി അന്യമാക്കുന്നതുമാണ് ഭേദഗതിയെന്നാണ് സംസ്ഥാനത്തിന്റെ വാദം. നിയമസഭയില്‍ സംയുക്ത പ്രമേയം പാസ്സാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ആഗസ്റ്റ് 10 ന് വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനു മുന്നോടിയായി നടന്ന സംസ്ഥാനതല കണ്‍വെന്‍ഷന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് നിയമഭേദഗതി. ഇതിനകം സംസ്ഥാനം രേഖാമൂലം കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണ മേഖലയിലേക്ക് സ്വകാര്യ കമ്പനികള്‍ക്ക് കടന്നു വരാനുള്ള വഴിയൊരുക്കുകയാണ് നിയമഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും സംസ്ഥാനം ആരോപിച്ചു. കണ്‍വെന്‍ഷനില്‍ മുന്‍ വൈദ്യുതിമന്ത്രി എം എം മണി, വി എം സുധീരന്‍, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News