സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാ ഫലം ഇന്നു പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 2 നാണ് ഫലം പ്രഖ്യാപിക്കുക. രാജ്യത്ത് കൊവിഡ് വ്യാപനം മൂലം ഇത്തവണ പരീക്ഷകള്‍ റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുക.

മേയ് 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷകള്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പീന്നീട് ഈ തീരുമാനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അതേസമയം, സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

results.nic.in
cbseresults.nic.in
cbse.nic.in

ഈ വെബ്സൈറ്റുകളില്‍ സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ലഭ്യമാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News