ഇന്ധനവില ഓർത്ത് ആധി വേണ്ട; ഒറ്റ ചാർജ്ജിൽ 220 കിലോമീറ്റർ പറക്കുന്ന ഇ-ഓട്ടോ വരുന്നു

ഇന്ധന വില നൂറിന് മുകളിലേക്ക് കുതിച്ചുയരുമ്പോൾ അൻപത് പൈസയ്ക്ക് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇലട്രിക് ഓട്ടോയ്ക്ക് ഡിമാന്റ് ഏറുന്നു.നിലവിൽ ഒറ്റ ചാർജ്ജിൽ 90 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഓട്ടോകളാണ് പൊതു മേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് നിരത്തിലിറക്കിയിരിക്കുന്നത്. ആവശ്യക്കാർ വർദ്ധിച്ചതോടെ ഒറ്റ ചാർജ്ജിൽ 220 കിലോമീറ്റർ താണ്ടാൻ കഴിയുന്ന പുതിയ മോഡൽ നിരത്തിലിറക്കാനാണ് കമ്പനിയുടെ തീരുമാനം.

മറ്റ് സ്വകാര്യ കമ്പനികളുമായി കടുത്ത മത്സരം ഉണ്ടെങ്കിലും കേരളത്തിലെ കാലാവസ്ഥക്കും,ഭൂപ്രകൃതിക്കും ഏറ്റവും അനുയോജ്യം കേരള ഓട്ടോമൊബൈൽസിന്റെ ഇ-ഓട്ടോയുടെ കാര്യക്ഷമതയിൽ വിതരണക്കാർക്കും എതിരഭിപ്രായമില്ല.

കേരള ഓട്ടോമൊബൈൽസിന്റെ ഇ-ഓട്ടോകൾക്കെതിരെ ചില മാധ്യമങ്ങളുടെ സഹായത്തോടെ ചിലർ നടത്തുന്ന പ്രചാരങ്ങൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News