ജഡ്ജിയുടെ മരണം; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ജാർഖണ്ഡിലെ ധൻബാദിൽ അഡിഷണൽ ജില്ലാ ജഡ്ജി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡ് സർക്കാരിന് സുപ്രീംകോടതി നിർദേശം നല്‍കി.

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ധന്‍ബാദിൽ അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം കൊലപാതകമെന്ന് വ്യക്തതമായതോടെ വലിയ വിവാദങ്ങൾക്കാണ് തുടക്കമായത്. കഴിഞ്ഞ ദിവസം ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിർണായക ഇടപെടലാണ് സുപ്രിംകോടതി നടത്തിയത്.

ഉത്തം ആനന്ദിന്‍റെ ദുരൂഹ മരണത്തിൽ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. അന്വേഷണപുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജാർഖണ്ഡ് സർക്കാരിന് നിർദേശം നൽകി. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, പൊലീസ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നതിന് ജാർഖണ്ഡ് ഹൈക്കോടതിക്ക് തടസമില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഉത്തിന് പുറമെ  ജുഡീഷ്യൽ ഓഫീസർമാർ, അഭിഭാഷകർ എന്നിവർക്ക് നേരെ ആക്രമണം നടന്ന ഒട്ടേറെ സംഭവങ്ങളുണ്ടായെന്നും രാജ്യത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ സുരക്ഷ വിശാല അർത്ഥത്തിൽ തന്നെ പരിഗണിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News