പെഗാസസില്‍ പ്രക്ഷുബ്ധമായി പാര്‍ലമെന്‍റ്; നിലപാടിൽ ഉറച്ച് പ്രതിപക്ഷം 

പെഗാസസ് ഫോണ് ചോർത്തൽ , കർഷക സമരം എന്നിവയിൽ തുടർച്ചയായ 9 ആം ദിനവും പ്രക്ഷുബ്ധമായി പാർലമെന്‍റ്. ഫോൺ ചോർത്തൽ വിഷയം സഭ നിർത്തിവെച്ചു ചർച്ച ചെയ്യണമെന്ന നിലപാടിൽ ഉറച്ചതോടെ സഭാ നടപടികൾ ഇന്നും  തടസപ്പെട്ടു.

നിയമമന്ത്രി ഇരുസഭകളിലും പ്രസ്താവന നടത്തിയതാണെന്നും, പ്രതിപക്ഷമാണ് ചർച്ചയ്ക്ക് തയ്യാറാകാതെ സഭ തടസ്സപ്പെടുത്തുന്നതെന്നും പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിമർശിച്ചു. ഇതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയായിരുന്നു.

സഭ നടപടികളോട് സഹകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടുവെങ്കിലും പ്രതിപക്ഷം വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ല. പ്രതിഷേധം രൂക്ഷമായ പശ്ചാത്തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ന് പാർലമെന്റിൽ നടക്കേണ്ടിയിരുന്ന ചർച്ച ഒഴിവാക്കി.

പെഗാസസ് വിവാദത്തിൽ ചർച്ച അനുവദിക്കുന്നില്ലെങ്കിൽ സഭ നടപടികളുമായി സഹകരിക്കേണ്ടെന്നാണ് പ്രതിപക്ഷം തീരുമാനിച്ചിട്ടുള്ളത്. രാവിലെ ചേർന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

അതേസമയം, സഭ സ്തംഭനത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി രംഗത്തു വന്നു.  ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറെന്നും എന്നാൽ പ്രതിപക്ഷമാണ് ചർച്ച അനുവധിക്കാത്തതെന്നുമായിരുന്നു പ്രഹ്ലാദ് ജോഷിയുടെ വിമർശനം. ഇതിന് പുറമെ നിയമ മനത്തേയ് അശ്വിനി വൈഷ്ണവ് ഇരു സഭകളിലും വിശദമായ പ്രസ്താവന നടത്തിയതാണെന്നും അതിൽ കൂടുതൽ വിശദീകരിക്കാൻ ഇല്ലെന്നുമാണ്.

ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. സഭ സ്തംഭനത്തിൽ സഭാ അധ്യക്ഷന്മാർക്കും കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ പെഗാസസ് ഫോൺ ചോർത്തലിൽ ചർച്ച അനുവദിക്കാൻ തയ്യാറല്ല എന്നതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News